എളേറ്റിൽ: എം.ജെ.എച്ച് എസ്.എസ് NSS ടീമിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. പ്രദേശത്തെ പഴയകാല നാടൻ പാട്ടുകാരി മാധവിയമ്മയെ ആദരിച്ചു.
ചടങ്ങിൽ പ്രോഗ്രാം ഓഫീസർമാരായ കെ ടി വിനോദ് , പി.പി. ബഷീർ, പി.ടി.എ പ്രസിഡണ്ട് ഇസ്‌ഹാഖ്, എം. പി. ടി എ ചെയർപേർസൺ റജ്ന കുറക്കാംപോയിൽ, മുനീർ ചളിക്കോട്, എൻ.എസ്.എസ് വളണ്ടിയർമാരായ നിയ, സന ഫാത്തിമ, ഫാത്തിമ സൻഹ എന്നിവർ സംസാരിച്ചു.