Trending

എം.വി. ഹംസ മുസ്ലിയാർ അനുസ്മരണം വെള്ളിയാഴ്ച മർകസ് വാലിയിൽ.

എളേറ്റിൽ: പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്ന എംവി ഹംസ മുസ്ലിയാർ ഫൈസിയുടെ അനുസ്മരണവും പ്രാർത്ഥന സംഗമവും വെള്ളിയാഴ്ച എളേറ്റിൽ മർകസ് വാലിയിൽ നടക്കും. 

മഗ്രിബ് നിസ്കാരാനന്തരം നടക്കുന്ന പരിപാടിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം സി മുഹമ്മദ് ഫൈസി നേതൃത്വം നൽകും.അനുസ്മരണ പ്രഭാഷണം, തഹ്ലീൽ, പ്രാർത്ഥന എന്നീ പരിപാടികൾ നടക്കും.
 
ഇതു സംബന്ധമായി ചേർന്ന യോഗം കെ ടി ജാഫർ ബാഖവിയുടെ അധ്യക്ഷതയിൽ കെ സുലൈമാൻ മദനി ഉദ്ഘാടനം ചെയ്തു. കെ ഷംസുദ്ദീൻ, ഇ സി നാസർ സഖാഫി, സലിം ലത്തീഫി, ഇല്യാസ് തോട്ടത്തിൽ പ്രസംഗിച്ചു. പി വി അഹമ്മദ് കബീർ സ്വാഗതവും, നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right