Trending

സ്കൗട്ട് ആന്റ് റയ്ഞ്ചർ വിദ്യാത്ഥി ഫെസ്റ്റ് നടത്തി.

എളേറ്റിൽ: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആന്റ് റയ്ഞ്ചർ ട്രൂപ്പിന്റെ വിദ്യാഭ്യാസ ശാക്തികരണ പരിപാടിയുടെ ഭാഗമായി യു.പി സ്കൂൾ വിദ്യാത്ഥികൾക്കായി സംഘടിപ്പിച്ച ഫെസ്റ്റ് "കിഡ്സാനി - 2026" കുന്ദമംഗലം എം.എൽ.എ എം.എ റസാഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.പി.പി മുഹമ്മദ് ബഷീർ അധ്യക്ഷനായി. 

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ മുഖ്യതിഥിയായി. സ്കൗട്ട് ആന്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി. നികേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. 

ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ ഷീബ, കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ   സി.ടി വനജ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അയ്യൂബ് പൂക്കോട്, ഫസീല അസ് ലഹ് ,പി.ടി.എ പ്രസിഡന്റ് ഇസ്ഹാഖ് പൂക്കോട്, എം.പി.ടി.എ പ്രസിഡന്റ് റജ്ന കുറുക്കാംപൊയിൽ, സ്കൂൾ മാനേജിങ്ങ് കമ്മിറ്റി പ്രതിനിധി  പി.പി മുഹമ്മദ് റാഫി , സിറാജുദ്ദീൻ പന്നിക്കോട്ടൂർ , പി.പി മുഹമ്മദ് ഫൈസൽ, ടി.കെ. സി അബ്ദുറഹിമാൻ , ഷാഹിദ, സാജിദ കൊടുവള്ളി, സജ്ന നാസർ, കെ മുനീർ , ഖദീജ പനോളി , സജീന അബീദ്, ഷാനിബ,  സി.കെ ബുഷ്റ, കെ.ടി വിനോദ്, ഷാഹിദ് എളേറ്റിൽ , പി.എം ഷബാബ് എന്നിവർ സംബന്ധിച്ചു. 

സ്കൗട്ട് ആന്റ് റയ്ഞ്ചർ ട്രൂപ്പിന്റെ ഉപഹാരം എം.എ റസാഖ് എം.എൽ.എ ക്ക് ട്രൂപ്പ് ലീഡർ  മുജീബ് ചളിക്കോട് സമ്മാനിച്ചു.
Previous Post Next Post
3/TECH/col-right