Trending

12കാരനെ മർദിച്ച കേസ്: പ്രതികൾ കാണാമറയത്ത്;തിരച്ചിൽ ഊർജിതം.

എളേറ്റിൽ: മോഷണശ്രമം ആരോപിച്ച് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾക്കായി കൊടുവള്ളി പോലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ ഒളിവിലാണെന്നും അവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

ആവിലോറ സ്വദേശിയായ 12 വയസ്സുകാരന് പിതാവിന്റെ
ബന്ധുക്കളിൽ നിന്ന് ക്രൂരമർദനത്തിന് ഇരയായതെന്നാണ് പരാതി. ആഗസ്റ്റ് ആറിനായിരുന്നു സംഭവം. കേസിൽ അടിയന്തര നടപ്ടി സ്വീകരിക്കാൻ ചൈൽഡ് വെഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) പൊലീസിന് നിർദേശം ന
ൽകിയതോടെയാണ് അന്വേഷ
ണം ശക്തിപ്പെടുത്തിയത്. 

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം കൈകാലുകൾ കെട്ടിയ നിലയിൽ മർദിച്ചെന്നാണ് പരാതി.കുട്ടിയുടെ മൊഴിപ്രകാരം മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കണ്ണിൽ മുളകുവെള്ളം ഒഴിക്കുകയും കാൽനഖങ്ങൾ ക്കിടയിൽ ഈർക്കിൽ കയറ്റിപീഡിപ്പിക്കുകയും ചെയ്തതായി
ആരോപണമുണ്ട്. 

സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയെ ബന്ധപ്പെട്ട അധികൃതരുടെ
സംരക്ഷണത്തിലേക്ക് മാറ്റി. കുട്ടിക്കും കുടുംബാംഗങ്ങൾക്കും കൗൺസലിങ് ഉൾപ്പെടെയുള്ള മാനസിക പിന്തുണ സേവനങ്ങൾ നൽകിയ ശേഷമാണ് കുട്ടിയെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. സംഭവത്തെ ഗൗരവത്തോടെയാണ്
കാണുന്നതെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണെന്നും, അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right