Trending

കനത്ത മഴയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് അപകടഭീഷണി ഉയർത്തുന്നു.

എളേറ്റിൽ: നവീകരണ പ്രവൃത്തികൾ നടക്കുന്ന പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിൽ കനത്ത മഴയിൽ റോഡിന്റെ ഒരു ഭാഗത്തെ സംരക്ഷണഭിത്തിഇടിഞ്ഞത് അപകടഭീഷണി ഉയർത്തുന്നു. എളേറ്റിൽ ഈസ്റ്റ്‌ കുളിരാന്തിരി മരുതുള്ളയിൽ ഭാഗത്താണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നത്.


റോഡിന്റെ ഒരു വശം ഇടിഞ്ഞു താഴേക്ക് പതിച്ചതോടെ ഈ ഭാഗത്തു കൂടി മഴയിൽ വെള്ളം ഒലിച്ചിറങ്ങുന്നതിനാൽ വാഹനഗതാഗതവും, കാൽനടയാത്രയും  അപകടത്തിലായിരിക്കുകയാണ്. മഴ ഇനിയും ശക്തമായി തുടർന്നാൽ റോഡിന്റെ ബാക്കി ഭാഗം കൂടി ഇടിഞ്ഞു താഴാൻ വലിയ സാധ്യതയുണ്ട്.


റോഡ് സൈഡ് തകർന്ന ഭാഗത്ത് താൽക്കാലികമായി റിബണുകൾ കെട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി ബലപ്പെടുത്തൽ പ്രവൃത്തികൾ നടപ്പിലാക്കണമെന്നും, സംരക്ഷണ ഭിത്തി നിർമ്മിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 

കൂടാതെ പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിൽ മാട്ടുലായി മുതൽ കുളിരാന്തിരി പാലം വരെ റോഡിന്റെ ഇരുവശത്തും ഡ്രൈനേജ് ആവശ്യമാണെന്നും ഇപ്പോൾ ഒരു സൈഡ് മാത്രമാണ് ഡ്രൈനേജ് ചെയ്തത് എന്നും, വെള്ളം കൂടുതൽ ഒലിച്ചിറങ്ങുന്ന ഭാഗത്തു ഡ്രൈനേജ് നിർമ്മിച്ചിട്ടില്ല എന്നും ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഉടനടി നടപടി ഉണ്ടാകണമെന്നും പ്രദേശവാസികളുടെ ആവശ്യപ്പെട്ടു.

Previous Post Next Post
3/TECH/col-right