Trending

സുപ്രഭാതം കാംപയിൻ:എളേറ്റിൽ റെയ്ഞ്ചുതല ഉദ്ഘാടനം

എളേറ്റിൽ: സുപ്രഭാതം കാംപയിൻ എളേറ്റിൽ റെയ്ഞ്ചുതല ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡന്റ് എൻ.സി. ഉസയിൻ മാസ്റ്ററെ  വാർഷിക വരി ചേർത്ത് കിഴക്കോത്ത് പഞ്ചായത്ത് എസ് .വൈ .എസ് പ്രസിഡന്റ് റസാഖ് മുസ്ലിയാർ പന്നൂര് നിർവഹിച്ചു. 

എളേറ്റിൽ തബ് ലീഗുൽ ഇസ് ലാം മദ്റസയിൽ നടന്ന പരിപാടിയിൽ റയിഞ്ചു പ്രസിഡന്റ് മുനീർ ഫൈസി പുതിയോട് അധ്യക്ഷനായി.  സമസ്ത കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഇ അഹമ്മദ് കുട്ടി ഫൈസി പ്രാർത്ഥന നടത്തി. പ്രചരണ കൺവൻഷൻ ഉദ്ഘാടനം ഇബ്രാഹിം എളേറ്റിൽ നിർവഹിച്ചു. എ.ടി മുഹമ്മദ് മുഖ്യപ്രഭാഷണവും, എളേറ്റിൽ ലേഖകൻ മുജീബ് ചളിക്കോട് പ്രചരണ പദ്ധതി വിശദീകരണവും നടത്തി.

റൈയ്ഞ്ച് പ്രസിഡന്റ് എൻ. എം അഷ്റഫ് ബാഖവി, മദ്റസ മാനേജ്മെന്റ് അസോസിയേഷൻ എളേറ്റിൽ റെയ്ഞ്ചു ജനറൽ സെക്രട്ടറി കെ.കെ നാസർ ഹാജി, സുപ്രഭാതം റീഡേഴ്സ് ഫോറം ട്രഷറർ മുജീബ് കൈപ്പാക്കിൽ, റെയ്ഞ്ചു സെക്രട്ടറി അസീസ് മുസ് ലിയാർ,  അഷ്റഫ് പുതിയോട് , സുപ്രഭാതം റെയ്ഞ്ചു കോഡിനേറ്റർ  ടി മുഹമ്മദ് ഫൈസി, ജയ്സൽ ദാരിമി പുതിയോട് , കെ.കെ ഇബ് റാഹീം മുസ് ലിയാർ എന്നിവർ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right