Trending

മരണം:കോട്ടുവറ്റ ആമിന ഹജ്ജുമ്മ

പന്നൂർ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്  മുൻ വൈസ് പ്രസിഡൻ്റും, കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും, പന്നൂർ കരണ്ടോംതൂക്ക് മഹല്ല് മുൻ പ്രസിഡൻ്റുമായിരുന്ന  പരേതനായ പന്നൂർ കോട്ടുവറ്റ ആലി മാസ്റ്ററുടെ ഭാര്യ ആമിന ഹജ്ജുമ്മ ( 78) അന്തരിച്ചു. 

മക്കൾ : മുഹമ്മദ് ഇഖ്ബാൽ ( റിട്ട. അസിസ്റ്റൻ്റ് എഞ്ചിനീയർ , കെ.എസ്.ഇ.ബി & പന്നൂർ മഹല്ല് വൈസ് പ്രസിഡൻ്റ് ) , സുലൈഖ. മരുമക്കൾ : പി.കെ ഷംസുദ്ധീൻ മാസ്റ്റർ (പന്നൂർ മഹല്ല് ജോയിൻ്റ് സെക്രട്ടറി), സൈന മടവൂർ. 

എളേറ്റിൽ പൂളപ്പൊയിൽ പരേതനായ അഹമ്മദ് ഹാജിയുടെ മകളാണ്. സഹോദരങ്ങൾ : പി.പി മരക്കാർ മാസ്റ്റർ, പി.പി മുഹമ്മദ്, പി.പി അബു മാസ്റ്റർ, പരേതരായ പി.പി ഉസ്മാൻ മാസ്റ്റർ, പി.പി കുഞ്ഞിരായിൻ ഹാജി, പി.പി ഉസ്സയിൻ ഹാജി, പാത്തുമ്മ പകലേടത്ത്. 

മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) രാവിലെ 11 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right