പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും കഥ രചന ശില്പശാലയും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത കഥാകൃത്ത് വേണുഗോപാൽ പേരാമ്പ്ര ശില്പശാല നയിച്ചു. ഹെഡ്മാസ്റ്റർ പി കെ മഹേഷ് അധ്യക്ഷനായി. പ്രിൻസിപ്പാൾ ഡോ. ഇ. സിന്ധു, എസ് ആർ ജി കൺവീനർ കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
വിദ്യാരംഗം കോഡിനേറ്റർ ഷിജിന പോൾ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഇ. സൈറ നന്ദിയും അറിയിച്ചു.
Tags:
EDUCATION