എളേറ്റിൽ: എളേറ്റിൽ നോർത്ത് എ എം എൽ പി സ്കൂളിൽ വായനാ മാസാചരണത്തോടനുബന്ധിച്ച് ചളിക്കോടൻസ് വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി നൂറോളം പുസ്തകങ്ങൾ വിദ്യാലയത്തിന് കൈമാറുകയും എൽ.എസ്.എസ് വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
പ്രശസ്ത എഴുത്തുകാരൻ മജീദ് മുത്തേടത്ത് കുട്ടികളുമായി സംവദിക്കുകയും വായനയുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തു.പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക യു.കെ സിന്ധു സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ മാസ്റ്റർ ഉദ്ഘാടനവും നിർവ്വഹിച്ചു.
ചളിക്കോടൻസ് വാട്സപ്പ് കൂട്ടായ്മയുടെ പ്രതിനിധികളായ വിനോദ് എളേറ്റിൽ, മുഹമ്മദ് ഗഫൂർ, കെ.പി സാലി, കെ.പി വിനോദ് കുമാർ, കെ.പി സുഹാന, വി. ആബിദ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ. ജോഷ്മിത, കെ.പി മൻസൂറ, മുഹമ്മദ് ഷമീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:
EDUCATION