മടവൂർ: ജില്ലാ സ്പോട്സ് കൗൺസിലിൽ നിന്നും കൈപറ്റിയ സ്പോർട്സ് ഉപകരണങ്ങൾ മറിച്ച് വിറ്റതിൽ പ്രതിഷേധിച്ച് മടവൂർ ഗ്രാമപഞ്ചായത്ത്
LDF മെമ്പർമാർ ബോർഡ് മീറ്റിംഗ് ബഹിഷ്‌കരിച്ചു.
മടവൂർ ഗ്രാമപഞ്ചായത്തിലേക്ക് ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും ഫെബ്രുവരി 16 ന് പ്രസിഡൻ്റ് നേരിട്ട് ഏറ്റ് വാങ്ങിയ സ്പോട്സ് ഉപകരണങ്ങളുടെ കിറ്റ് ഇന്ന് വരെ ഒരു ക്ലബ്ബുകൾക്കോ വിദ്യാലയങ്ങൾക്കോ വിതരണം ചെയ്യുകയോ, പഞ്ചായത്തിൽ എത്തിക്കുകയോ ചെയ്യാതെ മറിച്ച് വിറ്റ നടപടിയിൽ പ്രതിഷേധിച്ചാണ് അംഗങ്ങൾ യോഗത്തിൽനിന്നും ഇറങ്ങിപ്പോയി.
എൽ.ഡി.എഫ്. അംഗങ്ങളായ എ.പി. നസ്‌തർ, ഒ.അബ്ദുറഹിമാൻ, ജോഷിത, അമൃത, ജഷീല എന്നിവരാണ് പ്രതിഷേധിച്ചത്.
Tags:
MADAVOOR