Trending

കോഴിക്കോട് വീണ്ടും ലഹരി വേട്ട:രണ്ടുപേർ പിടിയിൽ.

കോഴിക്കോട്: കോഴിക്കോട് വീണ്ടും ലഹരി വേട്ട. 36.11 ഗ്രാം MDMA യുമായി രണ്ട് പേർ പിടിയിൽ ബാഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് കൊണ്ടുവരുന്നതിനിടയിലാണ്  പിടിയിലായത്. പയ്യാനക്കൽ പട്ടർ തൊടി സ്വദേശി പള്ളി പൊറായിൽ സർജാസ് 41/26, വെള്ളയിൽ നാലു കുടി പറമ്പിൽ സ്വദേശി ഹാഷിം 50/26 എന്നിവരെയാണ് കോഴിക്കോട് സിറ്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ അബ്ദുൾ കരീമിൻ്റെ നേതൃത്ത്വത്തിലുള്ള ഡാൻസാഫ് സ്കോഡും മെഡിക്കൽ കോളേജ്  എസ് ഐ എം സി പവനൻ്റെ നേതൃത്ത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടിയത്. 

സർജാസിന് പനിയങ്കര സ്റ്റേഷനിൽ 13 ഗ്രാം MDMA കേസ് നിലവിലുണ്ട്. ഹാഷിമിന് നഗരത്തിൻ്റെ വിവിധ സ്റ്റേഷനുകളിൽ ലഹരി ഉപയോഗിച്ചതിൻ്റെ നിരവധി കേസുകളുണ്ട് കൂടാതെ മറ്റ് കേസുകളിലും കാപ്പ നിയമ പ്രകാരം ശിക്ഷ അനുഭവിച്ച പ്രതി കൂടിയാണിയാൾ. 

ലഹരി വില്പന ഉപജീവനമായി ഉപയോഗിച്ച ഇവർ ഓട്ടോ തൊഴിലാളികൾ എന്ന വ്യാജേന വില്പന നടത്തി വരുകയാണ്. മാസത്തിൽ പല തവണ ബാഗ്ലൂർ നഗരത്തിൽ എത്തി എം.ഡി എം എ പോലുള്ള മനുഷ്യ വിപത്തിനെ കോഴിക്കോടെത്തിച്ച് യുവതലമുറയെ നശിപ്പിക്കുന്ന കണ്ണിയിലെ പ്രധാനിയാണിയാൾ. 

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ എസ് ഐ കെ അഖിലേഷ്, സുനോജ് , ലതീഷ്, സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്,അതുൽ, അഭിജിത്ത്, ദിനിഷ്, മഷ്ഹൂർ, മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ് ഐ എം കിരൺ കുമാർ, എസ് ഐ സജി, എസ് സി പി ഒ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post
3/TECH/col-right