Trending

മെഡിസെപ് അപാകതകൾ പരിഹരിക്കുക.

കോഴിക്കോട്: മെഡിസെപിലെ അപാകതകളുമായി ബന്ധപ്പെട്ട് 8 പ്രധാന ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് ജോയിന്റ് കൌൺസിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം സഖാവ് കെ അജിന ഉത്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം സഖാവ് പി സുനിൽകുമാർ അധ്യക്ഷം വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി സഖാവ് റാം മനോഹർ സ്വാഗതവും സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം സഖാവ് ആർ സിന്ധു, സംസ്ഥാന കമ്മിറ്റി അംഗം സഖാവ് പി ഡി അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. 

നിരവധി സഖാക്കൾ പങ്കെടുത്ത പരിപാടി 11 മണിക്ക് സിവിൽ സ്റ്റേഷൻ മേഖലാ സെക്രട്ടറിയുടെ നന്ദി പ്രസംഗത്തോടെ അവസാനിച്ചു.
Previous Post Next Post
3/TECH/col-right