Trending

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൊടുവള്ളി:പന്നൂർ ചൂരക്കൊടി കളരി സംഘത്തിൻ്റെ 36- ആം വാർഷികത്തിൻ്റെ ഭാഗമായി സൗജന്യ ആയുർവേദ, യുനാനി, കളരി മർമ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വാർഡ് മെമ്പർ ശ്യാമള രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമീർ പൊയിലിൽ അധ്യക്ഷത വഹിച്ചു. വഹീദ കയ്യലശ്ശേരി, സൈദൂട്ടി കുനിയിൽ, അക്കര കെസി മുഹമ്മദ്, കെടി റഊഫ് എന്നിവർ സംസാരിച്ചു. എംകെ ഫായിസ് സ്വാഗതവും ഡോ. അബൂബക്കർ സിദ്ധീഖ് നന്ദിയും പറഞ്ഞു. 

വൈകിട്ട് ആറ് മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും. 7 മണിക്ക് കളരി പരിശീലനത്തിൽ 36 വർഷം പിന്നിട്ട ഉസ്താദ് കോയോട്ടി ഗുരുക്കളെ ആദരിക്കും. മന്ത്രി ഒ ആർ കേളു ഉൽഘാടനം ചെയ്യും. തുടർന്ന് കളരിപ്പയറ്റ് പ്രദർശനം നടക്കും.
Previous Post Next Post
3/TECH/col-right