Trending

നാഷണൽ ലീഗ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.

ആരാമ്പ്രം:നാഷണൽ ലീഗ് ആരാമ്പ്രം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷനും യുദ്ധവിരുദ്ധ സംഗമവും സംഘടിപ്പിച്ചു. നാഷണൽ ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി വഹാബ് മണ്ണിൽകടവ് ഉദ്ഘാടനം ചെയ്തു.

പീഡിപ്പിക്കപ്പെടുന്ന ഫലസ്തീൻ ജനതയെ എന്നെന്നും ചേർത്ത് നിർത്തിയിരുന്ന പാരമ്പര്യമായിരുന്നു ഇന്ത്യയുടേതെന്നും, അത്തരം ചേർത്ത് നിർത്തലുകൾക്ക് ആഗോള തലത്തിൽ തന്നെ നേതൃത്വം നൽകാൻ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത നേതാവായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് എന്ന് അദ്ദേഹം അനുസ്മരിച്ചു. എന്നാൽ മനുഷ്യക്കുരുതി ഹോബിയായി കാണുന്ന ഇസ്രയേലിൻ്റെയും, അമേരിക്കയുടെയും ദാസ്യ വേലക്കാരായി ഇന്നത്തെ ഇന്ത്യൻ ഭരണകൂടം മാറിയതിൻ്റെ വിരോധാഭാസം അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ പടനിലം പാലത്തിൻ്റെ പണികൾ ത്വരിതഗതിയിൽ ആക്കാൻ നിരന്തരം ഇടപെടലുകൾ നടത്തുന്ന നാഷണൽ ലീഗ് സജീവ പ്രവർത്തകനും, സാമൂഹിക പ്രവർത്തകനുമായ ആബിദ് ആരാമ്പ്രത്തെ ആദരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിനുള്ള ( MMCT) സംഭാവന മുതിർന്ന നേതാവ് അമ്പലക്കണ്ടി മുഹമ്മദ് സാഹിബ് കൈമാറി.

ചടങ്ങിൽ ജാഫർ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു, അബു കുറ്റ്യോയത്തിൽ അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി നേതാവ് ഇസ്മായിൽ പി.കെ, എം.കെ. സലീം, ജാസിർ ചെട്ട്യാംകണ്ടി, സൈനുദ്ദീൻ എ.കെ,, അസ്കർ.പി, ഇസ്മായിൽ എടക്കാട്, ഫൈസൽ എ.കെ, ഇബ്രാഹിം ഇ., റിയാസ് എം.കെ. തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right