പൊള്ളാച്ചി വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾക്ക് ദാരുണാന്ത്യം. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന ട്രാവലറാണ് ആണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരെയും എത്തിക്കുകയാണ്. വൈകിട്ടായിരുന്നു അപകടം.
വിനോദസഞ്ചാരികളുമായി എത്തിയട്രാവലർ പൊള്ളാച്ചിക്കടുത്തുള്ള വാൽപ്പാറയിലെ പതിമൂന്നാം കൊണ്ടൈ ആയു വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വാഹനം പൂർണമായി തകർന്നിട്ടുണ്ട്.
മരിച്ച ഒൻപത് മലയാളികളുടെ പേരുവിവരങ്ങൾ പുറത്ത്. മലപ്പുറം പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളായവരുമാണ് അപകടത്തിൽ മരിച്ചത്. പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപികയും മരിച്ചവരിൽ ഉൾപ്പെടുന്നു.
അപകടത്തിൽ മരിച്ചവർ:
പാലൂർ പരുത്തിയിൽ അജിത (പ്രധാനാധ്യാപിക, പാങ്ങ് ജിഎൽപിസ്- 54 വയസ്സ്)
റംല(52)
സുഹ്‌റ(43)
ആശ(41)
മജീദ്(43)
സജിത(45)
പാങ്ങ് ജിയുപിഎസ് അധ്യാപിക ഷക്കീല(37)
റുക്കിയ (39)
ഹിഷാം(12)
അപകടത്തിൽ പരിക്കേറ്റവർ:
മസ്‌നീൻ(10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ
നൗഷാദ്, ഷഹദിൻ(11), ഡ്രൈവർ മുഹമ്മദ് ഫാഹിസ് കോയമ്പത്തൂരിലെ ആശുപത്രിയിൽ.
അജിത ടീച്ചർ രണ്ടുവർഷമായി പാങ്ങ് സ്‌കൂളിലെ പ്രധാനാധ്യാപിക.
വാൽപ്പറ അപകടത്തിൽ മരിച്ച പാങ്ങ് ജിഎൽപി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത പുലാമന്തോൾ പാലൂർ സ്വദേശിനിയാണ്. കഴിഞ്ഞ രണ്ടുവർഷമായി പാങ്ങ് ജിഎൽപി സ്‌കൂളിലെ പ്രധാനാധ്യാപികയാണ്. പരേതരായ കെ. പത്മനാഭൻ നായർ, മീനാക്ഷിക്കുട്ടി(റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കൾ. റിട്ട. സ്പിന്നിങ് മിൽ ഉദ്യോഗസ്ഥനായ ശിവരഘുവാണ് ഭർത്താവ്. മക്കൾ: അഭിരാമി, അവന്തിക.
Tags:
WHEELS
