Trending

റോഡ് ഉദ്ഘാടനം ചെയ്തു.

പന്നിക്കോട്ടൂർ: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി  നരിക്കുനി ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ രണ്ടാം വാർഡിൽ നവീകരിച്ച മേപ്പിലാട്ട് വയൽ- നെല്ലിക്കാപറമ്പ്- തോൽപ്പാറ ഉന്നതി റോഡ് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ലൈല ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിന ബഷീർ, ഒമ്പതാം വാർഡ് മെമ്പർ ജഗജീവൻ, പിസി ആലി ഹാജി, പി സി ഷംസീർ അലി തുടങ്ങിയവർ ആശംസകളർപ്പിച്ചു. 

മൂന്നാം വാർഡ് മെമ്പർ ജസീല മജീദ് സ്വാഗതവും, വാർഡ് വികസന സമിതി കൺവീനർ അബ്ബാസ് കുണ്ടുങ്ങര നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right