Trending

എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിൽ ‘സാധ്യം പഠനം ലളിതം’ പരിശീലനത്തിന് പരിസമാപ്തി.

എളേറ്റിൽ: മലയാള ഭാഷാ പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിലും ആത്മവിശ്വാസത്തിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 45 മണിക്കൂർ നീണ്ട സവിശേഷ പരിശീലന പരിപാടിയായ 'സാധ്യം പഠനം  ലളിതം ' എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു.  

വ്യക്തിഗതവും ഗ്രൂപ്പുകളായുള്ളതുമായ സെഷനുകളിലൂടെ 27 വിദ്യാർത്ഥികളാണ് ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയത്. കേവലം ഭാഷാ പഠനത്തിനപ്പുറം കുട്ടികളുടെ പെരുമാറ്റത്തിലും ആത്മവിശ്വാസത്തിലും പ്രകടമായ പുരോഗതി ലക്ഷ്യമിട്ടാണ് ഈ പരിശീലന പദ്ധതി നടപ്പിലാക്കിയത്. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പി. പി മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു.   കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദു നാസർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. 

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് മലബാരി, ഇ.കെ. സാബിറ ടീച്ചർ, വില്ലേജ് എംപവർമെന്റ് പ്രോജക്ട് ഹെഡ് സാബിത്ത്, ഹീലിംഗ് ലൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ലത്തീഫ് മുറ്റഞ്ചേരി എന്നിവർ സംസാരിച്ചു. മെന്റർ അബ്ദു മാനിപുരം മറുപടി പ്രസംഗം നടത്തി. 
Previous Post Next Post
3/TECH/col-right