Trending

ബദ്‌രിയ്യ സീ ക്യു പ്രീ സ്കൂളിന് തുടക്കമായി.

നരിക്കുനി: നെടിയനാട് ബദ്‌രിയ്യയിൽ ഒരു പുതുമുഖ പദ്ധതി കൂടി ആരംഭിക്കുന്നു. സി. ഉസ്താദ് മെമ്മോറിയൽ ദർസ്, ഹയർ സെക്കന്ററി മദ്രസ, യൂത്ത് സ്കൂൾ, ഗേൾസ് മോഡൽ അക്കാഡമി, ഐഡിയൽ ഇൻസ്പയർ വേൾഡ് എന്നിവക്ക് പുറമെ ബദ്‌രിയ്യ സീ ക്യു പ്രീ സ്കൂൾ കൂടി ആരംഭിക്കുന്നു.

കുഞ്ഞിളം നാവുകളിൽ ഖുർആനിന്റെ മാധുര്യം നുണയുന്ന സീ ക്യു പ്രീ സ്കൂൾ   ശാസ്ത്രീയമായി തയ്യാറാക്കിയ  കരിക്കുലത്തിൽ പരമ്പരാഗത സ്കൂൾ പരീക്ഷാ രീതികളിൽ നിന്ന് മാറി നൂതന ശൈലിയിലുള്ള സ്കൂൾ പഠനവും   ഹിഫ്ള്, ഹിസ്‌ബ്, അദ്കാറുകൾ തുടങ്ങി ഇസ്ലാമിക വിദ്യാഭ്യാസവും  മലയാളം, ഇംഗ്ലീഷ്,ഹിന്ദി, അറബിക്, ഗണിതം, ഇ വി എസ് അടങ്ങിയവും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുന്നു .

മൂന്നു വയസ്സ് മുതൽ  വിദ്യാർത്ഥികളെ ഇസ്ലാമിക അന്തരീക്ഷത്തിൽ മൂല്യാധിഷ്ഠിത പഠനം നൽകുന്നു എന്നത് മറ്റുള്ളവയിൽ നിന്നും സീ ക്യൂവിനെ വ്യത്യസ്തമാക്കുന്നു. കഴിഞ്ഞ ദിവസം മർക്കസിൽ  നടന്ന പരിപാടിയിൽ  വെച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരിൽ നിന്നും സ്ഥാപന സാരഥികൾ സാക്ഷ്യപത്രം ഏറ്റുവാങ്ങി. 

ബദ്‌രിയ്യ പ്രസിഡന്റ്‌ സി. മുഹമ്മദ്‌ ഫൈസി, കെ ബീരാൻ കോയ മാസ്റ്റർ, ഒ മുഹമ്മദ്‌ മാസ്റ്റർ,റഹീം സഖാഫി, മുഹമ്മദ്‌ ചെറുപ്പിടി,അനീസ് മാസ്റ്റർ, ജംഷീർ നരിക്കുനി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right