Trending

സംസ്ഥാന ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് : എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂളിൽ ഇന്ന് ആരംഭിക്കും.

എളേറ്റിൽ:കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇരുപതാമത്  കേരള സംസ്ഥാന അണ്ടർ 17 ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ്   ഇന്നും നാളെയും  എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.  

കേരളത്തിലെ 14 ജില്ലകളിൽ നിന്നും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലും മിക്സഡ് വിഭാഗങ്ങളിലും ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതാണ്.  അഞ്ഞൂറോളം  കായിക താരങ്ങളും അമ്പതോളം ഒഫീഷ്യലുകളും 2 ദിവസങ്ങളിലായി നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.   13 ന് കളിക്കാരുടെ വെയിങ് നടക്കും. 8 പേരടങ്ങുന്ന ആൺകുട്ടികളുടെ ടീമിന് 480 കിലോയും, പെൺകുട്ടികൾക്ക് 420 കിലോയും മിക്സഡ് വിഭാഗത്തിന്  440 കിലോ വെയിറ്റ് കാറ്റഗറിയിലുമാണ് മത്സരങ്ങൾ നടക്കുക. 

14 ന് രാവിലെ 10  മണിക്ക്‌ കേരള വനം വകുപ്പ് മന്ത്രി ഏ. കെ ശശീന്ദ്രൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. കെ സാജിദത്ത് അധ്യക്ഷത വഹിക്കും. പി. ടി. ഏ റഹീം എം. എൽ. ഏ മുഖ്യാതിഥി യായി പങ്കെടുക്കും. വൈകിട്ട്  4 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ എം. കെ രാഘവൻ എം. പി ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കും.  ഓർഗനൈസിങ് കമ്മിറ്റി പ്രസിഡന്റ്‌ എം. മുജീബ് റഹ്മാൻ അധ്യക്ഷത വഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ മുഖ്യാതിഥിയായി പങ്കെടുക്കും.
Previous Post Next Post
3/TECH/col-right