Trending

'ഒന്നിച്ചൊരോണം' പരിപാടി സംഘടിപ്പിച്ചു.

കോഴിക്കോട്:ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ (ഐ.ആർ.എം.യു) കോഴിക്കോട് ജില്ലാ കമ്മിറ്റി ഓണാഘോഷം 2025 'ഒന്നിച്ചൊരോണം' സംഘടിപ്പിച്ചു. കക്കാടംപൊയിൽ മിന ഹോളിഡേയ്‌സിൽ വെച്ചു നടന്ന ഓണാഘോഷ ചടങ്ങിന്റെ ഉദ്ഘാടനം ഐ.ആർ.എം.യു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ നിർവ്വഹിച്ചു. 

ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സുനന്ദ ഗംഗൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.കെ ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ദേവരാജ് കന്നാട്ടി, ധ്രുവൻ നായർ, ഉസ്മാൻ എരോത്ത്, മുനീർ പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ജോ. സെക്രട്ടറി സതീശൻ
സ്വാഗതവും, ബഷീർ ആരാമ്പ്രം നന്ദിയും പറഞ്ഞു. ചടങ്ങിൽ പുതിയ അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും നടത്തി.

ദ്രുവൻ നായർ, അംജത് പാലത്ത്, അഷ്ഹർ എളേറ്റിൽ, മുനീർ പുതുക്കുടി, കിഷോർ, രഘുനാഥ്‌ പുറ്റാട്, മുഹമ്മദ്‌ റാഷിദ്‌, ജംഷിദ് മേലത്ത്, മുഹമ്മദ്‌ പൂളക്കാടി എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി. വിവിധ മത്സരങ്ങളും, ഓണസദ്യയും, ഓണക്കോടി വിതരണവും നടന്നു.
Previous Post Next Post
3/TECH/col-right