കോഴിക്കോട്: പന്തീരങ്കാവ് കുഴൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ഗ്രാം എം ഡി എം എ യുമായി മൂന്നു പേരെ അസി. കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും, പന്തീരങ്കാവ് പോലീസും ചേർന്ന് പിടികൂടി. അരീക്കാട് നല്ലളം ഏർചാം വീട്ടിൽ അബ്ദുൽ സമദ് (27)അരീക്കാട് നല്ലളം ഏർചാം വീട്ടിൽ സാജിദ് ജമാൽ (26) ആലപ്പുഴ മണ്ണഞ്ചേരി അറഫ നദീർ (27)എന്നിവരാണ് പിടിയിലായത്.
ഇവരിൽ അബ്ദുൽ സമദും, സാജിദ് ജമാലും സഹോദരങ്ങളാണ്. 2024 ഇൽ ഇവരെ 18 കിലോഗ്രാം കഞ്ചാവുമായി ബംഗളൂരു പോലീസിൻ്റെ പിടിയിലായി ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയതാണ്.അറഫ നദീർ 7 കിലോ കഞ്ചാവ് കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ഓഗസ്റ്റ് 15 ന് ബംഗളൂരു ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ്.
സാജിദും നദീറും തമ്മിൽ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്. മയക്കുമരുന്ന് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് ജാമ്യത്തിൽ ഇറങ്ങിയ നദീറിനെ സാജിദ് ജമാൽ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയത്.മാത്രമല്ല നദീറിനെ ജാമ്യത്തിൽ ഇറങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയതും സാജിദ് ആയിരുന്നു.ഇതിൻ്റെ പ്രതിഫലം എന്നരീതിയിൽ ആണ് നദീർ കോഴിക്കോട്ടെത്തി ഇവരെ സഹായിക്കാൻ തുടങ്ങിയത്.
ഇവർ മുൻപ് പല തവണകളായി വൻതോതിൽ എം ഡീ എം എ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ട് എത്തിച്ച് വിൽപ്പന നടത്തിയിട്ടുണ്ട്.പ്രധാനമായും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഇവർ കച്ചവടം നടത്തിവരുന്നത്. 20 വയസ്സിൽ താഴെയുള്ള കൗ മാരപ്രായക്കാരെയാണ് ഇവർ സഹായത്തിനായി കൂടെ കൊണ്ടുനടക്കാറുള്ളത്.ഉപയോഗിക്കാനുള്ള മയക്കുമരുന്നാണ് പ്രതിഫലമായി കൊടുക്കുന്നത്
നഗരത്തിന്റെ വിവിധ ഭാഗ ങ്ങളിലായി അധികം ആരും ശ്രദ്ധിക്കാത്ത സ്ഥലങ്ങളിൽ ഫ്ലാറ്റ്,വാടക വീട് എന്നിവ എടുത്താണ് മരുന്ന് കച്ചവടം ചെയ്തുകൊണ്ടിരുന്നത്. സംശയം തോന്നാതിരിക്കാൻ വേണ്ടി എവിടെയും ഇവർ സ്ഥിരമായി ദീർഘനാൾ താമസിക്കാറില്ല. ഓരോ സ്ഥലത്തേക്കും പുതിയ താമസക്കാരായ് എത്തുമ്പോൾ ഇവരുടെ കൂടെ ഓരോരോ യുവതികളും ഉണ്ടാവാറുണ്ട്.
യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ എല്ലാം വാടകക്കും പണയത്തിനും എടുക്കുന്ന വിലകൂടിയ ആഡംബര കാറുകളാണ്. നഗരത്തിലെ പ്രധാന മാളുകൾ , ടറഫുകൾ എന്നിവ കേന്ദ്രീകരിച്ച് ആഡംബര കാറുകൾ മാറി മാറി ഉപയോഗിച്ചാണ് പ്രധാനമായും കച്ചവടം നടുത്തി വരുന്നത്. പലതരത്തിലുള്ള ബിസിനസുകളുടെ പേരുകൾ പറഞ്ഞാണ് ഇവർ ഫ്ലാറ്റുകളും വാടക വീടുകളും സംഘടിപ്പിക്കുന്നത്.
വളരെ തന്ത്രപൂർവ്വമായ രീതിയിൽ ആയിരുന്നു ഇത്രയും നാൾ ഇവർ മുന്നോട്ടു പോയി കൊണ്ടിരുന്നത്.ഇതിനുമുമ്പ് ഒന്നുരണ്ട് തവണ തലനാരിഴയ്ക്കാണ് ഇവർ ഡാൻ സാഫിൻ്റെ കയ്യിൽ നിന്നും വഴുതിപ്പോയത്.തുടർന്ന് പഴുതുകളടച്ച ആസൂത്രിതമായ നീക്കത്തിലൂടെയാണ് സഹോദരന്മാർ അടക്കം മൂന്നുപേരെയും ഒരുമിച്ച് ഒരു സ്ഥലത്ത് വെച്ച് പിടികൂടാൻ സാധിച്ചത്.
സിറ്റി ഡാൻ സാഫിലെ സബ് ഇൻസ്‌പെക്ടർ മനോജ് എ ടയേടത്ത്, എസ് സി പി ഓ അഖിലേഷ്, ലതീഷ്, സ രുൺകുമാർ, ഷിനോജ്, തൗഫീഖ്, അതുൽ, അഭിജിത്ത്, ദിനീഷ് എന്നിവരും പന്തിരങ്കാവ് പോലീസും ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
സുരക്ഷയ്ക്കായി കാവൽ പട്ടികൾ
പോലീസുകാരോ മറ്റ് അപരിചിതരോ തങ്ങളുടെ താമസസ്ഥലത്തേക്ക് കടന്നുവരുന്നത് തടയുന്നതിന് വേണ്ടി റൂമിനു മുമ്പിൽ വളരെ അപകടകാ രികളായ റോട്ട് വീലർ,ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ ബ്രീഡുകളെയാണ് വളർത്തുന്നത്.
അന്വേഷണ സംഘത്തെ കണ്ടതോടെ നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ ഡാൻസാഫ് സംഘവും, പോലീസും ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. പലതവണ ഈ സംഘത്തെ പിടകൂടാനുള്ള ശ്രമം ഈ നായകൾ കാരണം വിഫലമായതിനത്തുടർന്ന്, ഈ പ്രാവശ്യം നായകളുടെ സംരക്ഷവലയം ഭേദിച്ചുകൊണ്ട് അതി സാഹസികമായിട്ടാണ് ഡാൻസാഫ് സംഘം ഇവരെ വലയിലായത്.
നഗരത്തിനകത്തുംപുറത്തുമായി അടുത്തിടെ പിടിച്ച നിരവധി മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവർക്ക് വൻ അളവിൽ എം ഡി എം എ എത്തിച്ചു നൽകിയത്
സഹോദരന്മാരായ അബ്ദുൽ സമദും, സാജിദ് ജമാലും ആണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Tags:
KOZHIKODE