കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതിയോടുള്ള ബഹുമാനത്തിന്റെ പുതിയ മാതൃകയായി ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും തൈകൾ നാട്ടുപിടിപ്പിച്ചും, ശുചീകരണ പ്രവർത്തികൾ നടത്തിയും ആചരിച്ചു.
'ഭൂമിക്ക് വേണ്ടി ഒന്നിക്കൂ’ എന്ന സന്ദേശത്തോടെയാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം സമർപ്പിച്ചത്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷംസുദ്ധീൻ എളേറ്റിൽ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് മേപ്പയ്യൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശ്വാസ് ചെയർമാൻ എ വി എം കബീർ സന്ദേശ പ്രഭാഷണം നടത്തി. ട്രഷറർ തൗസീഫ് സ്വാഗതവും, ഹുക്മത്ത് നന്ദിയും പറഞ്ഞു.
ജില്ലാ നേതാക്കളായ റൂൻഷാദ്, നിസാർ നടക്കാവ്, സേതു മാധവൻ, ആരിഫ് അരീക്കാട്, കോയമോൻ പുതിയപാലം, അക്മൽ, നിഹാദ് ,കൂടാതെ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Tags:
KOZHIKODE