നരിക്കുനി: അങ്കണവാടി പ്രവേശനോത്സവം നരിക്കുനി പഞ്ചായത്ത് തല ഉദ്ഘാടനം നെല്ലിയേരിത്താഴം ചന്ദ്രാമ്പലത്ത് അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ തേനാറു കണ്ടിയിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല അധ്യക്ഷയായിരുന്നു.
പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തി നെരോത്ത്,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ കൂടത്തൻ കണ്ടി, മെമ്പർമാരായ ജൗഹർ പൂമംഗലം, സി.കെ സലീം, മിനി പുല്ലങ്കണ്ടി, ടി.രാജു, ഐ സി ഡി സി സൂപ്പർവൈസർ ഫർസാന റൂബി, അഹമ്മദ് കുട്ടിക്ക, ഗ്രീഷ്മ ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:
NARIKKUNI