വടകര :കോട്ടപ്പള്ളി ഇന്ന് ഉച്ചയോടെ വലയുമായി മീൻ പിടിക്കാൻ പോയ തൊടന്നൂർ സ്വദേശിയായ യുവാവാണ് കനാലിൽ കാണാതായത്. കോട്ടപ്പള്ളി കന്നിനട സൈഡ് കൽവർട്ടിനടുത്താണ് യുവാവിനെ കാണാതായത്.
വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു. തിരച്ചിൽ തുടരുന്നു.വല കണ്ടു കിട്ടി. കുട്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലത്തു എത്തി. വടകര നാദാപുരം ഫയർ യുണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
ശക്തമായ അടിയോഴുക്ക് തിരച്ചിലിന് തിരിച്ചടിയാവുന്നുണ്ട്.കൂടുതൽ മുങ്ങൽ വിദഗ്‌ദ്ധർ സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്.
8:30pm
ആളെ കിട്ടിയിട്ടുണ്ട്.മൃതദേഹം പോസ്മോട്ടത്തിനായി. വടകര ജില്ലാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
Tags:
KOZHIKODE