എളേറ്റിൽ:ജനപ്രതിനിധിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം.എസ്. മുഹമ്മദിൻറെ അനുസ്മരണാർത്ഥം എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയം സംഘടിപ്പിച്ച എം എസ് അനുസ്മരണവും, സെമിനാറും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സാജിദത്ത് ഉദ്ഘാടനം നിർവഹിച്ചു.താലൂക്ക് കൗൺസിൽ പ്രസിഡണ്ട് പി സുധാകരൻ അധ്യക്ഷത വഹിച്ചു.
പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുസ്തഫ പി അറക്കൽ എം. എസ്. അനുസ്മരണ പ്രഭാഷണം നടത്തി. മതനിരപേക്ഷതയുടെ അനിവാര്യത എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോക്ടർ അനിൽ ചേലേമ്പ്ര സംസാരിച്ചു.
എം എ റസാഖ് മാസ്റ്റർ, എൻ സി ഉസൈൻ മാസ്റ്റർ, ഒ പി ഐ കോയ, മജീദ് മുത്തേടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ പുതിയ പ്രൊജക്റ്റ് ആയ തണൽ പദ്ധതിയുടെ ബ്രോഷർ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സാജിതത്ത് കെ പി അഹമ്മദ് കുട്ടി മാസ്റ്റർക്ക് കൈമാറി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ സക്കറിയ എളേറ്റിൽ സ്വാഗതവും, വായനശാല ജനറൽ സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Tags:
ELETTIL NEWS