എളേറ്റിൽ:എളേറ്റിൽ - പാലങ്ങാട് റോഡിൽ വെച്ച് മാർച്ച് 19ന് കളഞ്ഞുപോയ മൊബൈൽ ഫോൺ കൊടുവള്ളി പോലീസ് കണ്ടെത്തി ഉടമക്ക് നൽകി.
മൊബൈൽ ഫോൺ കളഞ്ഞു കിട്ടിയ ആൾ രണ്ടു മാസത്തോളം ഉപയോഗിക്കാതെ വെച്ച്, പിന്നീട് ഫോണിൽ പുതിയ സിം ഇട്ട് ഉപയോഗിച്ചപ്പോൾ കൊടുവള്ളി പോലീസിലെ സൈബർ ടീം മൊബൈൽ ഫോൺ ഓണാക്കിയ സ്ഥലം കണ്ടെത്തുകയായിരുന്നു. മൊബൈൽ ഫോൺ വീണ്ടെടുത്ത് യഥാർത്ഥ ഉടമസ്ഥന് കൈമാറുകയും ചെയ്തു.
Tags:
ELETTIL NEWS