Trending

എസ്.പി.സി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കൂടത്തായി : കൂടത്തായി സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ സ്കൂൾ മാനേജ്മെൻ്റ് പത്ത് ലക്ഷം രൂപ മുതൽമുടക്കിൽ നിർമ്മിച്ച എസ് പി സി ഓഫീസ് കോഴിക്കോട് റൂറൽ എസ്.പി നിധിൻരാജ് ഐ പി എസ് ഉദ്ഘാടനം നിർവ്വഹിച്ചു.   

എസ്.പി.സി.പി.റ്റി.എ പ്രസിഡണ്ട് സത്താർ പുറായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. 

പ്രിൻസിപ്പാൾ ഫാ.സിബി പൊൻപാറ, പി റ്റി.എ പ്രസിഡണ്ട് മുജീബ്കെ.കെ , കോടഞ്ചേരി എസ് എച്ച്.ഒ. പ്രവീൺ കുമാർ, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ,എ.ഡി.എൻ ഒ.മാരായ സുനിൽകുമാർ കെ.പി, ഷൈനി. വി.എം. എ. എസ്,ഐ കാസിം ,അജേഷ് കെ ആൻ്റോ, സുമി ഇമ്മാനുവൽ , സുധേഷ് വി.എന്നിവർ പ്രസംഗിച്ചു.

 യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റ്യൻ സ്വാഗതവും, സി.പി.ഒ. റെജി ജെ. കരോട്ട് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right