Trending

സി ഉസ്താദ് അനുസ്മരണം 24ന് :സ്വാഗതസംഘം രൂപീകരിച്ചു.

എളേറ്റിൽ: സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ ആത്മീയ പ്രചാരകനുമായ നെടിയനാട് സി അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ അനുസ്മരണ സമ്മേളനം ഡിസംബർ 24ന്  പന്നൂരിൽ നടക്കും. പ്രമുഖ നേതാക്കളും പണ്ഡിതരും പരിപാടിയിൽ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപീകരിച്ചു. എളേറ്റിൽ മർകസ് വാലിയിൽ നടന്ന സുന്നി കൺവെൻഷൻ എം പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് പി ജി എ തങ്ങൾ മദനി ഉദ്ഘാടനം നിർവഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സിപി ശാഫി സഖാഫി, പി യൂസഫ് ഹാജി, ഹുസൈൻ അഹ്സനി കിഴക്കോത്ത്,  ഹുസൈൻ ഹാജി നെടിയനാട് തുടങ്ങിയവർ സംബന്ധിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി 
പി മുഹമ്മദ് യൂസഫ് ഹാജി (ചെയർമാൻ), 
നെടിയനാട് ഹുസൈൻഹാജി, 
ബാപ്പു ഹാജി കത്തറമ്മൽ,പാലത്ത് അബ്ദുറഹ്മാൻ ഹാജി (വൈ ചെയർമാൻ ),
ഫസൽ സഖാഫി നരിക്കുനി (ജന കൺവീനർ ),കെ സി മുഹമ്മദ് ഗുരുക്കൾ, പി വി അഹമ്മദ്കബീർ,  നാസർ സഖാഫി പന്നൂർ (കൺവീനർ), കിഴക്കോത്ത് അബൂബക്കർ ഹാജി (ഫൈ. സെക്രട്ടറി)
എന്നിവരെ തിരഞ്ഞെടുത്തു.

ഫസൽ സഖാഫി നരിക്കുനി സ്വാഗതവും, പി വി അഹ്‌മദ്‌ കബീർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right