എളേറ്റിൽ: ഒഴലക്കുന്ന് പ്രദേശത്ത് വിദ്യാഭ്യാസ ഉന്നതി ലക്ഷ്യം വെച്ച് രൂപീകൃതമായ സമന്വയ സാംസ്കാരിക വേദിയുടെ വിമൻസ് വിംഗ്
രൂപീകരണം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് സി. കെ.സാജിദത്ത് ഉദ്ഘാടനം
നിർവഹിച്ചു.ചടങ്ങിൽ മജീദ് മാസ്റ്റർ കെ. കെ.അധ്യക്ഷനായിരുന്നു.
എ.ടി.അഷ്റഫ് മാസ്റ്റർ പദ്ധതി വിശദീകണം
നടത്തി.എം.എ.റഷീദ് ക്രോഡീകരണം നടത്തി.പി.വി. അസീസ്, പി. ടി
അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
റഫീഖ് മാസ്റ്റർ എൻ. കെ. സ്വാഗതവും,എം.എ.ബാരി
നന്ദിയും പറഞ്ഞു. ഓൺലൈൻ ക്വിസ് മത്സരവിജയികൾക്കുള്ള മൊമെന്റോ
വിതരണവും നടത്തി.
Tags:
ELETTIL NEWS