Trending

നരിക്കുനി വീണ്ടും തെരുവ് നായക്ക് പേ വിഷബാധ റിപ്പോർട്ട് ചെയ്തു.

നരിക്കുനി:നരിക്കുനിയിൽ വീണ്ടും തെരുവ് നായക്ക് പേ വിഷബാധ റിപ്പോർട്ട്‌ ചെയ്തു.ഇന്നലെ രാത്രി എകരൂൽ  സ്വദേശിയെ കടിച്ച  തെരുവ് നായയെ കൂടുതൽ പരിശോധനക്കായി വയനാട് വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.

തുടർന്ന് ഇന്ന് വൈകിട്ടോടെയാണ്  പോസിറ്റീവ് ആണെന്നുള്ള ഫലം സ്ഥിരീകരിച്ചത്.അതേ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജവഹർ പൂമംഗലം  അടിയന്തിര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
Previous Post Next Post
3/TECH/col-right