Trending

മരണം:ബഷീർ മാസ്റ്റർ കുണ്ടായി

നരിക്കുനി:പാലങ്ങാട് കുണ്ടായി എ.എൽ.പി. സ്കൂൾ മാനേജർ കാരക്കുന്നത്ത് കൂളിപ്പോയിൽ താമസിക്കും ബഷീർ മാസ്റ്റർ (64) മരണപ്പെട്ടു. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി  കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഭാര്യ : സഫിയ.മക്കൾ: ഷാഹിന, റിഷാദ്, അനീസ്. സഹോദരങ്ങൾ: അബ്ദുസ്സലാം, ഷുക്കൂർ, അഷ്റഫ്, ഗഫൂർ(Late), ജമീല, ഹാജറ, സുബൈദ

കുണ്ടായി എ.എൽ.പി. സ്കൂൾ സ്ഥാപകൻ ഇമ്പിച്ചമ്മദ് മാസ്റ്ററുടെയും ഫാത്തിമ ടീച്ചറുടെയും മകനാണ്.
ദീർഘകാലമായി കുണ്ടായി എ. എൽ.പി.സ്കൂൾ അധ്യാപകനായിരുന്നു. കോഴിക്കോട് ജില്ല എൻ.സി.പി.യുടെ നേതൃനിരയിലും, അധ്യാപക സംഘടന നേതൃനിരയിലും സജീവ സാന്നിധ്യമായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ ഉച്ചക്ക് 12.30 ന് കാരക്കുന്നത്ത് ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right