Trending

കർഷകസംഘം എളേറ്റിൽ മേഖല സമ്മേളനം.

എളേറ്റിൽ:കർഷകസംഘം എളേറ്റിൽ മേഖല സമ്മേളനം പി. കരുണാകരൻ നായർ നഗറിൽ വെച്ച് നടന്നു. കർഷകസംഘം താമരശ്ശേരി ഏരിയ ജോയിന്റ് സെക്രട്ടറി അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻ കെ അജിത് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഏരിയ സെക്രട്ടറി വി രവീന്ദ്രൻ,
 പി പി ചെക്കൂട്ടി, മനോജ്‌ പി ടി എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ മുതിർന്ന കർഷകരെയും, എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെയും അനുമോദിച്ചു.വി പി സുൽഫികർ സ്വാഗതവും, കെ കണ്ടൻകുട്ടി നന്ദിയും രേഖപ്പെടുത്തി.

സമ്മേളനം പതിനേഴംഗ മേഖല കമ്മിറ്റിയെയും, പ്രസിഡന്റായി എൻ കെ അജിത്കുമാർ,സെക്രട്ടറിയായി കെ ദാസൻ,ട്രഷററായി പി ടി മനോജ് എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right