Trending

തിരച്ചിൽ ഇന്നലെയും വിഫലം:ഒഴുക്കിൽപ്പെട്ട യുവാവിനെ ഇന്നും കണ്ടെത്താനായില്ല;തിരച്ചിൽ ഇന്നും തുടരും

കോടഞ്ചേരി: പതങ്കയത്ത് അപകടത്തിൽപ്പെട്ട ഈസ്റ്റ് മലയമ്മ പൂലോത്ത്  നിസാറിന്റെ മകൻ ഹുസ്നി മുബാറക്കിനെ  ഇന്നലെ നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. തിരച്ചിൽ ഇന്നും തുടരും.കനത്ത മഴയും മലവെള്ളപ്പാച്ചിലും തിരച്ചിലിനെ പ്രതികൂലമാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തഹസിൽദാർ സുബൈർ.സി,ദേശീയ ദുരന്തനിവാരണ സേന വിങ് കമാൻഡർ ബാബു സെബാസ്റ്റ്യൻ, സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ , ഫയർഫോഴ്സ്    ഓഫീസർ പയസ് എന്നിവർ തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നേതൃത്വം നൽകുന്നത്.

ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലും നടത്തുന്നുണ്ട്.
Previous Post Next Post
3/TECH/col-right