Trending

പൂനൂർ പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥി മരിച്ചു.

പൂനൂർ:പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് 11 വയസ്സുകാരൻ  മരണപ്പെട്ടു.


പൂനൂർ ഉമ്മിണികുന്ന് കാക്കാട്ടുമ്മൽ ഏഴു വളപ്പിൽ അബദുൽ ജലീലിൻ്റെ (അക്ഷയ) മകൻ റയാൻ മുഹമ്മദ് (11) ആണ് മരിച്ചത്.

പൂനൂർ ഗാഥാ പബ്ലിക് സ്കൂളിന് സമീപം തട്ടഞ്ചേരിയിൽ ആണ് സംഭവം.ഇന്ന് ഉച്ചയോടെ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

മാതാവ്: ഹസീന. സഹോദരങ്ങൾ: റാസിൻ അലി, റസ്ബിൻ അലി.

മയ്യിത്ത് നിസ്കാരം നാളെ (ഞായർ) ഉച്ചക്ക് 2:30 ന് ഞേറപ്പൊയിൽ ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right