Trending

അവധിക്കാല വായനോത്സവം രണ്ടാംഘട്ടം.

മങ്ങാട്: "വായന വാനോളം"  എന്ന പ്രമേയത്തിൽ മങ്ങാട് എ യുപി സ്കൂളിലെ രണ്ടാംഘട്ടം അവധിക്കാല  വായനോത്സവവും  പുസ്തക വിതരണവും പൂപ്പോയിൽ പ്രദേശത്ത് നടന്നു. ഹെഡ്മിസ്ട്രസ് 
കെ എൻ  ജമീല ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻറ് ചാലിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ഇന്ദിരാ ഏറാടിയിൽ ഉദ്ഘാടനം നിർവഹിച്ചു.

എം പി ടി എ ചെയർപേഴ്സൺ ഷമീല, ചാലിൽ അബ്ദുൽ മജീദ് മാസ്റ്റർ, ഉമ്മർ മാസ്റ്റർ, അബ്ദുൽ അസീസ്, പങ്കജാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജബ്ബാർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ  വിതരണം നടത്തി.
Previous Post Next Post
3/TECH/col-right