Trending

നിയന്ത്രണം വിട്ട കാർ സുരക്ഷാ ഭിത്തി തകത്ത് തോട്ടിലേക്ക് പതിച്ചു: 3 പേർക്ക് പരിക്ക്.

താമരശ്ശേരി: നിയന്ത്രണം വിട്ട കാർ സുരക്ഷാ ഭിത്തി തകത്ത് തോട്ടിലേക്ക് പതിച്ചു.3 പേർക്ക് പരിക്കേറ്റു. കൂടത്തായി മൈക്കാവ് റോഡിൽ ദുർഗ്ഗാ നഗറിലാണ് അപകടം. കാറിൽ ഉണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിഹരൻ, ഭാര്യ സിന്ധു, മകൾ മനസി എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Previous Post Next Post
3/TECH/col-right