Trending

എൽ.എസ്.എസ്.,യു.എസ്.എസ്.വിജയികളെ അഭിനന്ദിച്ചു.

എളേറ്റിൽ: എളേറ്റിൽ ജി.എം.യു.പി.സ്‌കൂളിൽ നിന്നും 2020 - 2021 അദ്ധ്യയന വർഷത്തിൽ എൽ .എസ്.എസ്, യു.എസ്. എസ്. സ്കോളർഷിപ് നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ്‌ കൗൺസിലും,പി.ടി.എ.കമ്മറ്റിയും  അനുമോദിച്ചു.

15 കുട്ടികൾക്ക് LSS ഉം,26 കുട്ടികൾക്ക് USS ഉം, 4 കുട്ടികൾക്ക് പ്രതിഭ പട്ടവും ലഭിച്ചു.സബ്ജില്ല, ജില്ലാ തല മത്സരങ്ങളിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.

PTA പ്രസിഡന്റ് റജ്ന കുറുക്കാം പൊയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ എം.വി.അനിൽ കുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എൻ.പി മുഹമ്മദ് നന്ദിയും പറഞ്ഞു.

കെ.അബ്ദുൽ ലത്തീഫ്, ഒ.പി.കോയ, എം.ടി. അബ്ദുൽ സലിം ,വി.സി.അബ്ദുറഹിമാൻ, എ.കെ.മൂസ്സക്കുട്ടി, കെ. അബ്ദുറഹ്മാൻ,സുൽഫത്ത്. സി, ടി.പി.സിജില,റംല ബീവി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right