Trending

ശാസ്ത്രം ദിനം ആചരിച്ചു.

കൊടുവള്ളി :ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി വലിയപറമ്പ് എ. എം.യു.പി സ്കൂളിൽ ശാസ്ത്ര ദിനം ആചരിച്ചു.കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങൾ, യുദ്ധ വിരുദ്ധ പോസ്റ്റർ നിർമാണം,ശാസ്ത്ര ക്വിസ്, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ എച്ച്.എം അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ കിഴക്കോത്ത് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ അബ്ദുറഹിമാൻ മാസ്റ്റർ,അഷ്‌റഫ്‌ മാസ്റ്റർ,നാസർ മാസ്റ്റർ ഹസ്ന ടീച്ചർ, ശരീഫ് മാസ്റ്റർ, ഷഹബാസ് മാസ്റ്റർ, ഷാജഹാൻ മാസ്റ്റർ എന്നിവർ 
സംസാരിച്ചു.
Previous Post Next Post
3/TECH/col-right