Trending

സെമിനാർ സംഘടിപ്പിച്ചു.

എളേറ്റിൽ - ഗോൾഡൻ ഹിൽസ് ആർട്സ് & സയൻസ് കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ Crypto Currency, Redefining the Future  എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ ഉസ്മാൻ കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സാങ്കേതിക ലോകത്തെ മാറ്റങ്ങൾ കൃത്യമായി പഠിക്കാനും, പ്രാവർത്തികമാക്കാനും വിദ്യാർത്ഥികൾ സജ്ജമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ ഡിജിറ്റൽ യുഗത്തെ മുൻകൂട്ടി മനസ്സിലാക്കി ജീവിതത്തിൽ വിജയങ്ങൾ കെട്ടിപ്പെടുക്കാൻ പഠന സമയത്ത് തന്നെ കൂടുതൽ സമയം ചിലവഴിക്കാൻ കുട്ടികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിൻഹാജ് പി.പി അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ചന്ദ്രൻ മാസ്റ്റർ, റിയാസ് മാസ്റ്റർ, റഷാദ് മാസ്റ്റർ, ഷാഹിർ മാസ്റ്റർ, ബിച്ചാൽ മുഹമ്മദ്, ലക്ഷമണൻ മാസ്റ്റർ, ഷംല ടീച്ചർ ,മുനവ്വർ മാസ്റ്റർ,അസ്ലം വി.പി എന്നിവർ സംസാരിച്ചു.

സെമിനാറിൽ നിഹാൽ ,ആദുൽ ഷമീർ, അബ്ദുൽ അഹദ്, മുഈന, അഷ്ഫിയ എന്നിവർ വിഷയം അവതരിപ്പിച്ചു.റാസ നന്ദി പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തോടനുബന്നിച്ച് കൊമേഴ്സ് ക്ലബ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയിക്ക് സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു.
Previous Post Next Post
3/TECH/col-right