Trending

അങ്കണവാടി ഹെൽപർക്ക് യാത്രയയപ്പ് നൽകി.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ അങ്കണവാടിയിൽ നിന്നും വിരമിച്ച പി പി ബീപാത്തുവിന് നാടിൻ്റെ ഉപഹാരവും യാത്രയയപ്പും നൽകി.യോഗത്തിൻ്റെ ഉദ്ഘാടനവും,ഉപഹാര സമർപ്പണവും നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ സലീം നിർവ്വഹിച്ചു.രണ്ടാം വാഡ് മെമ്പർ ജസീലാ മജീദ് അദ്ധ്യക്ഷയായി.

പി സി ആലി ഹാജി, ടി പി ശശീന്ദ്രൻ, ടി പി ദാമോദരൻ, എൻ ബാലകൃഷ്ണൻ മാസ്റ്റർ, എ കാസിം, കെ കെ അതൃമാൻ ഹാജി, ബി സി റഷീദ്, കുണ്ടത്തിൽ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.

സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും, അങ്കണവാടി വർക്കർ വി പി ബീന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right