Trending

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മുക്കം:എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റും എം.വി.ആർ. ക്യാൻസർ സെൻ്ററിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുക്കം വ്യാപാരഭവനിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറോളം ദാതാക്കളിൽ നിന്നും രക്തം സ്വീകരിച്ചു.
ഇതോടൊന്നിച്ച് എൻ്റെ മുക്കം സന്നദ്ധ സേനക്ക് കെ.വി.വി.ഇ.എസ്. മുക്കം യൂണിറ്റ് സമ്മാനിച്ച ഉപകരണം കൈമാറ്റവും നടന്നു.

 കെ.വി.വി.ഇ.എസ്. മുക്കം യൂണിറ്റ് പ്രസിഡൻ്റ് കെ.സി.നൗഷാദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി റഫീഖ് മാളിക ഉദ്ഘാടനം നിർവ്വഹിച്ചു.എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി അനീസ് ഇൻ്റീമേറ്റ്, കെ.വി.വി.ഇ.എസ് മുക്കം യൂണിറ്റ് സെക്രട്ടറി സിദ്ധീഖ് ഫർണീച്ചർ ലാൻ്റ്, എൻ്റെ മുക്കംചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് എൻ.കെ.മുഹമ്മദലി, ഡോക്ടർ നിഥിൻ ഹെൻറി, കെ.വി.വി.ഇ.എസ് മുക്കം യൂത്ത് വിംഗ് പ്രസിഡൻ്റ് ഷിംജി വാരിയംകണ്ടി, എൻ്റെ മുക്കം സന്നദ്ധസേന കോർഡിനേറ്റർ അഷ്കർ സർക്കാർ, ജോയിൻ്റ് സെക്രട്ടറി എം.കെ മമ്മദ് എന്നിവർ സംസാരിച്ചു.

ശംസീർ മെട്രോ, റൈനീഷ് നീലാംബരി, സുബൈർ കുഞ്ഞാപ്പു, ബാബു എള്ളങ്ങൽ എന്നിവർ ഉപകരണം ഏറ്റുവാങ്ങി.അസ്ബാബു, അനി കല്ലട, ഷൈജു എള്ളങ്ങൽ, റഫീഖ് ബാബു. അർഷാദ് പച്ചക്കാട്, വിനോദ് പെരുമ്പടപ്പ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right