Trending

പ്രതിസന്ധികളെ വിജയം കൊണ്ട് മറികടന്ന് എം.ജെ.എച്ച്.എസ്. എസ്.

എളേറ്റിൽ : താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി ഉന്നത വിജയം കരസ്ഥമാക്കി എം.ജെ ഹയർ സെക്കന്ററി സ്കൂൾ . 997 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 994 പേർ ഉന്നത പഠനത്തിന് അർഹത നേടി . 372 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും  79 കുട്ടികൾ ഒമ്പത് വിഷയങ്ങളിലും എ പ്ലസ് നേടി .

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ പി.ടി.എം. ഷറഫുന്നിസ ടീച്ചർ , കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി നസ്റി , കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ എന്നിവർ വിജയികളെ അനുമോദിച്ചു .

ഓൺലൈനിൽ ചേർന്ന സംയുക്ത മീറ്റിങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ സ്റ്റാഫ് , പി.ടി.എ , മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു .
Previous Post Next Post
3/TECH/col-right