Trending

പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ തുളസീവനം പദ്ധതിക്ക് തുടക്കം

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തുളസീവനം പദ്ധതി ആരംഭിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ സ്ക്കൂളിൽ തോട്ടമൊരുക്കുകയും സീഡ് ക്ലബ്ബിലെ അംഗങ്ങളും അല്ലാത്തവരുമായ വിദ്യാർഥികളും അധ്യാപകരും അവരവരുടെ വീട്ടിൽ തുളസിത്തോട്ടമൊരുക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഹെഡ്മാസ്റ്റർ വി അബ്ദുൽ ബഷീർ സീഡ് കോഓഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന് തുളസിയുടെ തൈ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇ വി മുഹമ്മദ്, എം കെ കരീം, കെ അബ്ദുസ്സലീം, ഡോ സി പി ബിന്ദു, ടി പി മുഹമ്മദ് ബഷീർ, വി പി വിന്ധ്യ, എ കെ എസ് നദീറ, എം ലിജിത, കെ വി ഹരി, കെ കെ ഷനീഫ, എം ഷൈനി, എ കെ ഷീറാസ്, പി രാജേന്ദ്രപ്രസാദ് എന്നിവർ ആശംസകൾ നേർന്നു.

ഫോട്ടോ: ഹെഡ്മാസ്റ്റർ വി അബ്ദുൽ ബഷീർ സീഡ് കോഓഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന് തുളസിയുടെ തൈ നൽകിക്കൊണ്ട് തുളസീവനം പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
3/TECH/col-right