Trending

കോവിഡ് :എസ്.ടി.യു സൗജന്യ സേവനങ്ങൾ നൽകും.

കോവിഡ് തീവ്ര വ്യാപനത്തിൻ്റെയും ലോക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ ആവശ്യമായ മേഖലകളിലെല്ലാം കോവിഡ്‌ പ്രതിരോധ പ്രവർത്ഥങ്ങൾക്ക് സൗജന്യ സേവനങ്ങൾ നൽകാൻ എസ്. ടി. യു സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.

കയറ്റിറക്ക് മേഖലകളിൽ മരുന്നുകളും,ഓക്സിജൻ സിലണ്ടറുകളും,വാക്സിനുകളും മറ്റ് അത്യാവശ്യ സാധനങ്ങളും സൗജ്യമായി കയറ്റിറക്ക് നടത്തുവാനും അടിയന്തിര ഘട്ടങ്ങളിൽ ഓട്ടോറിക്ഷകളും ടാക്സികളും സൗജന്യ സർവ്വീസുകൾ നടത്തുവാനും  സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 

കൂടാതെ എസ്. ടി. യു വിൻ്റെ എല്ലാ യൂണിറ്റ് കമ്മറ്റികളും മറ്റ് ഘടകങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യരംഗത്തും സൗജന്യ സേവനങ്ങൾ നൽകുവാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ളയും ജനറൽ സെക്രട്ടറി യു. പോക്കറും അറിയിച്ചു.
Previous Post Next Post
3/TECH/col-right