കിഴക്കോത്ത് സർക്കിൾ കേരള മുസ്ലിം ജമാഅത്ത് , എസ് വൈ എസ്,സെക്ടർ എസ് എസ് എഫ്,സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.ഏപ്രിൽ 21 മുതൽ 25 വരെ തിയ്യതികളിൽ
രാവിലെ 9.30ന് എളേറ്റിൽ വട്ടോളിയിൽ വെച്ചാണ് റമളാൻ പ്രഭാഷണം നടക്കുന്നത്.കൊടുവള്ളി സോൺ മുസ്ലിം ജമാഅത്ത് സെക്രട്ടറി ഒ എം ബഷീർ സഖാഫി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
പൂനൂർ സോൺ മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുസ്സലാം ബുസ്താനി അധ്യക്ഷത വഹിച്ചു.വി പി അലി ഫൈസി,
കെ പി അഹമ്മദ് കുട്ടി മാസ്റ്റർ,
എം അഹമ്മദ് ഹാജി,
ബി സി ഇബ്രാഹിം സഖാഫി,
അബ്ദുന്നാസർ ഹാജി, ഫാഇസ് പാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
ഇ കെ സഅദുദ്ദീൻ സഖാഫി സ്വാഗതവും ശംസുദ്ധീൻ കുണ്ടുങ്ങര നന്ദിയും പറഞ്ഞു.
0 Comments