Latest

6/recent/ticker-posts

Header Ads Widget

എളേറ്റിൽ വട്ടോളിയിൽ രണ്ടു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ.

എളേറ്റിൽ:കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സക്വാഡ് കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ താമരശ്ശേരി  എളേറ്റിൽ വട്ടോളി റോഡിൽ കെ.പി ബഷീർ സ്മാരക ബസ് സ്റ്റോപ്പിൽ വെച്ച്  2 (രണ്ട്) കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അസറഫ് സക്ക് മകൻ അബ്ദുൾ സക്ക് (28) എന്നയാളെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇൻസ്പെക്ടർ പ്രജിത്ത്,പ്രിവന്റീവ് ഓഫീസർമാരായ ചന്ദ്രൻ കുഴിച്ചാലിൽ,സന്തോഷ് ചെറുവോട്ട്,ഷംസുദ്ദീൻ,സി.ഇ.ഒ മാരായ ദീൻ ദയാൽ,സന്ദീപ് എൻ.എസ്, ഷിബു, വിപിൻ.പി,നൗഫൽ.ടി,
പ്രജിത്ത്,ഫെബിൻ എൽദോസ്, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments