Trending

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന


 

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചു ദിവസത്തിനിടെ 800 രൂപയാണ് വർധിച്ചത്.

ബജറ്റിനു ശേഷം തുടർച്ചയായി ഇടിഞ്ഞ സ്വർണവില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു. 35,240 രൂപയായാണ് അന്ന് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില വർധന തുടരുകയായിരുന്നു. ​ഗ്രാമിന്റെ വിലയും ഉയർന്നിട്ടുണ്ട്. പത്തു രൂപ വർധിച്ച് ഒരു ​ഗ്രാം സ്വർണത്തിന്റെ വില 4475 രൂപയായി.

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടർന്ന് വലിയ ഇടിവാണ് സ്വർണത്തിനുണ്ടായത്. ഈ മാസം തുടക്കത്തിൽ 36,800 ആയിരുന്ന വില അഞ്ചു ദിവസം കൊണ്ട് 35,000ൽ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്നാണ് വില വർധന ഉണ്ടായത്.

Previous Post Next Post
3/TECH/col-right