Trending

പൂനൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റും സ്കൂൾ ജനാധിപത്യ വേദിയും സംയുക്തമായി സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം

പൂനൂർ: പൂനൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റും സ്കൂൾ ജനാധിപത്യ വേദിയും സംയുക്തമായി സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം കോഴിക്കോട് ജില്ലാലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എ.വി ഉണ്ണിക്കൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.

മനുഷ്യാവകാശങ്ങൾ വ്യവസ്ഥാപിതമായി രൂപം കൊണ്ടതിനെക്കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതിനെ കുറിച്ചും ഇത്തരം കാര്യങ്ങളിൽ വിദ്യാർഥികളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കോളമിസ്റ്റും പരിശീലകനുമായ അഡ്വ .ടി പി എ നസീർ മുഖ്യ പ്രഭാഷണം നടത്തി.  പുതിയ കാലത്തും ലോകജനത നേരിടുന്ന കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങൾ വേദനിപ്പിക്കുന്നവയാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നല്കി.

ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ വി മുഹമ്മദ് അധ്യക്ഷനായിരുന്നു. ഇ കെ മുനീർ എ എസ് ഐ, കെ അബ്ദുസ്സലീം, 
കെ വി ജംഷിന, എം
ഷൈനി, കെ അബ്ദുൽലത്തീഫ് സംസാരിച്ചു. എ പി
ജാഫർ സാദിഖ് സ്വാഗതവും എം ലിജിത  നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right