Trending

നജയുടെ വിയോഗത്തിൽ നടുങ്ങി നാട്

എളേറ്റിൽ: തിങ്കളാഴ്ച രാവിലെ താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒഴലക്കുന്ന് പനച്ചി കുന്നുമ്മൽ അബ്ദുൽ അസീസിന്റെ എട്ടു വയസ്സുകാരിയായ മകൾ നജ ഫാത്തിമയുടെ മരണത്തിൽ നടുങ്ങിയിരിക്കുകയാണ് എളേറ്റിൽ വട്ടോളി ഒഴലക്കുന്ന് ഗ്രാമം.

അപകടത്തിൽ നജ ഫാത്തിമക്ക്  ഗുരുതരമായി പരിക്കേറ്റതറിഞ്ഞ നാട്ടുകാർ നജയുടെ ജീവനുവേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. എന്നാൽ, പ്രാർഥനകളെല്ലാം വിഫലമാക്കി നജ വിട പറഞ്ഞ വിവരം വൈകീട്ട് ആറോടെയാണ് നാട്ടിൽ അറിയുന്നത്.

കാറിലുണ്ടായിരുന്ന നജയുടെ സഹോദരി ഒരു വയസ്സുമാത്രം പ്രായമുള്ള നിയ ഫാത്തിമ പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഖബറടക്കം ഇന്നലെ ഉച്ചക്ക്  1:30 ന്  ഒഴലക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
 
Previous Post Next Post
3/TECH/col-right