Latest

6/recent/ticker-posts

Header Ads Widget

താമരശ്ശേരിയിൽ അഗ്നിശമന യൂണിറ്റ് അനുവദിക്കണം:ജനതാദൾ എസ്

താമരശ്ശേരി:മേഖലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളും ചുരത്തിലെ ഗതാഗാത തടസ്സങ്ങളും കണക്കിലെടുത്ത് താമരശ്ശേരിയൽ അഗ്നിശമന യൂണിറ്റ് അനുവദിക്കണമെന്ന് ജനതാദൾ(എസ്) നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വേനൽക്കാലങ്ങളിൽ എസ്സ്റ്റേറ്റ് മേഖലകളിലുണ്ടാകുന്ന തീപിടുത്തങ്ങളിലും ഹൈവേകളിലുണ്ടാകുന്ന റോഡപകടങ്ങളിലും അഗ്നിശമന സേനയുടെ സേവനവും മറ്റു  രക്ഷാപ്രവർത്തനവും വൈകി ലഭിക്കുന്നത് മൂലം ദുരന്തങ്ങളുടെ വ്യാപ്തി വർധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

 അത്യാഹിതങ്ങൾ ഉണ്ടാവുമ്പോൾ ഉടനെ ഓടിയെത്താൻ സൗകര്യപ്രദമായ ഇടം എന്ന നിലക്ക് താമരശ്ശേരിയാണ് ഏറ്റവും അനുയോജ്യമായ ഇടമെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ കെ വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ.ബെന്നി ജോസഫ്,പി സി എ റഹീം, പി.കെ.ദാമോദരൻ, കെ.കെ.അബ്ദുള്ള, വിജയൻ ചോലക്കര, പി.ടി.സലാം, എം.കെ.മുഹമ്മത് ബാവ, ഉസ്മാൻ അണ്ടോണ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments